ആർച്ച് ബിഷപ്പ് ജോൺ മോർ ഐറേനിയസ് എപ്പിസ്ക്കോപ്പയെ ഡോ.ജോൺസൺ വി. ഇടിക്കുള സന്ദർശിച്ചു

ഗുരുഗ്രാമം(ഹരിയാന: നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അധ്യക്ഷനായി ഡോ.ജോൺസൺ വി. ഇടിക്കുള ചുമതല ഏറ്റെടുത്ത ശേഷം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഡൽഹി അതിഭദ്രാസനം ആർച്ച് ബിഷപ്പ് അഭിവന്ദ്യ ജോൺ മോർ ഐറേനിയസ് എപ്പിസ്ക്കോപ്പയെ സന്ദർശിച്ചു.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമാണ് ഡോ.ജോൺസൺ വി.ഇടിക്കുള.

കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയെ പലസ്തീൻ ആസ്ഥാനമായുള്ള ഇരാദാ ഇൻ്റർനാഷണൽ അക്കാഡമി ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പും മദർ തെരേസ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഗ്ലോബൽ പീസ് അവാർഡും നല്കി ആദരിച്ചിരുന്നു.

 

प्रदेश