കേരളം . ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍.

ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍.

തിരുവനന്തപുരം: ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ , മഹാാരഷ്ട്ര സിബിഐ ജോയിന്റ് ഡയറക്ടർ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐ.പി.എസുകാരനായ ഇദ്ദേഹം , 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. വളരെ ആത്മാർത്ഥമായും സത്യാ സന്ധമായും സധൈര്യം സേവനം അനുഷ്ഠിച്ച വളരെ ചുരുക്കം ഐ .പി .എസ്സുകാരിൽ ഒരാളായിരുന്നു ഋഷിരാജ് സിംഗ്.

രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിംഗ് സി.ബി.ഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയി ലും , മറ്റ് പല പ്രധാന തസ്തികകളിൽ പല സംസ്ഥാനങ്ങളിലും ജോലി ചെയ്‌തിരുന്നുവെങ്കിലും ഏറെക്കാലവും സേവനമനുഷ്ഠിച്ചത് കേരളത്തില്‍ തന്നെ ആയിരുന്നു . കാക്കിക്കുള്ളിലെ ഒരു കലാകാരനും , ചിന്തകനും , മനുഷ്യ സ്നേഹിയും , എഴുത്തുകാരനും കൂടിയായിരുന്ന ഇദ്ദേഹം കേരളത്തിലെ യുവ തലമുറക്കായി എഴുതി പ്രസിദ്ധീകരിച്ച ” വൈകും മുൻപേ ” എന്ന പുസ്തകം വളരെയേറെ ശ്രദ്ധ നേടുകയുണ്ടായി . വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചിരുന്നു .

 

 

प्रदेश