കേരളം . ബ്ലഡ് ബാങ്ക് സ്ഥാപിക്കണം. സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റും ഓൾകേരള രക്തദാന സേന യും എം.എൽ .എ ക്ക് നിവേദനം നൽകി .

കരുനാഗപ്പള്ളി : കൊല്ലം ജില്ലയിൽ നൂറ് കണക്കിന് രോഗികൾ വിവിധ രോഗങ്ങളാൽ അനുദിനം ചികിത്സതേടിയെത്തുന്ന ആശുപത്രിയിയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി. ഓരോ ദിവസങ്ങളിലും പലവിധ രോഗങ്ങൾക്ക് ചികിത്സയ്ക്ക് എത്തുന്നവർക്ക്‌ രക്തം ആവശ്യമായി വരുമ്പോൾ അവർ കൊല്ലം ജില്ല ഹോസ്പിറ്റൽ, ശാസ്താംകോട്ട പത്മാവതി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളെ ആശ്രയിക്കുന്ന രീതിയാണ് പതിവായി നടന്നുവരുന്നത്. രക്തം ആവശ്യമായി വരുന്ന രോഗിയുടെ രക്തസാമ്പിൾ, രക്തം ആവശ്യമായ അപേക്ഷ എന്നിവയുമായി കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ടി ബ്ലഡ് ബാങ്കുകളെ ആശ്രയിക്കുകയാണ് ചെയുന്നത്.

ഇത്തരത്തിലുള്ള രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽതന്നെ വളരെ അടിയന്തിരമായി ഒരു ബ്ലഡ് ബാങ്ക് സ്ഥാപിച്ച് ഒരു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബഹു. കരുനാഗപ്പള്ളി എം. എൽ. എ. ശ്രീ. സി. ആർ. മഹേഷിന് സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് & ഓൾകേരള രക്തദാന സേനയുടെ നേതൃത്വത്തിൽ എം. എൽ. എ ഓഫീസിലെത്തി നിവേദനം സമർപ്പിച്ചു.

സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് & ഓൾ കേരള രക്തദാന സേന ചെയർമാൻ ശ്രീ. ആന്റണിമരിയാൻ, ഓൾ കേരള സ്നേഹദീപം രക്തദാന സേന സംസ്ഥാന കോഡിനേറ്ററും എൻ എച്.ആർ.എഫ് ( നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ ) ന്റ്റെ ജില്ലാ കോർഡിനേറ്ററുമായ സന്തോഷ്‌ തൊടിയൂർ, സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം രാജീവ്‌ കെ. എ. എന്നിവർ ചേർന്ന് എം. എൽ. എയ്ക്ക് നിവേദനം കൈമാറി .

കൊല്ലം ചീഫ് റിപ്പോർട്ടർ , സന്തോഷ്‌ തൊടിയൂർ

 

 

प्रदेश