കേരളം . എ പി ജെ അബ്ദുൽ കലാമിന്റെ ജീവിതവും ചരിത്രവും പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണം: എൻഎച്ച്ആർഎഫ്

കൊല്ലം: മുൻ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൽ കലാം രാഷ്ട്രത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതവും ജീവിത ശൈലിയും പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എൻ .എച്ച്.ആർ .എഫ് ) .

ഡോ.എ പി ജെ അബ്ദുൽ കലാം ആറാം ചരമ വാർഷിക ദിനത്തിൽ ദേശീയ ചെയർമാൻ ഡോ:ഷഫീഖ് ഷാഹുൽ ഹമീദ് വിർച്ച്വൽഅനുസ്മരണ സമ്മേളനം ഉത്‌ഘാടന ചെയ്തു. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഉൾപ്പെടെ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിമാർക്കും , നിവേദനം നൽകാൻ തീരുമാനിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദീൻ നിബ്രാസ് അധ്യക്ഷത വഹിച്ചു .

നാഷണൽ കോർഡിനേറ്റർ ഡോക്ടർ . ഷഫ്‌ന അസിസ് , റിയാദ് , സംസ്ഥാന കോർഡിനേറ്റർ നിഷാദ് , എക്സിക്യൂട്ടീവ് മെമ്പർ നിസാർ വവ്വാക്കാവ് , ജില്ലാ ഭാരവാഹികളായ സന്തോഷ് തൊടിയൂർ , അൻസർ വവ്വാക്കാവ് , ജൗഹർ ജമാൽ , വിനീത് ഔസേപ്പച്ചൻ , മിതുൻ എം.എസ് പത്തനംതിട്ട , ഫൈസൽ കോഴിക്കോട് , അഷ്‌റഫ് കോരങ്ങാട്ട്, നിഖിൽ .പി .ജി , നാസ്സർ മൂത്താലി , ഷഹൽ മലപ്പുറം മറ്റ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

 

 

देश विदेश