കേരളം : നിർധന കുടുംബത്തിലെ ക്യാൻസർ രോഗിയെ ടാക്സി ഡ്രൈവേയ്‌സ്‌യൂണിയൻ ഭാരവാഹികളുടെ സഹായത്തോടെ ആർ .സി.സി.യിൽ എത്തിച്ചു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ നിർധന കുടുംബത്തിലെ ക്യാൻസർ രോഗിയെ സൗജന്യമായി ഹോസ്പിറ്റലിൽ ( ആർ.സി.സി ) യിൽ എത്തിച്ചു, അഡ്മിറ്റ് ചെയ്യുന്നതിന് വാഹനമില്ലാതെ ബുദ്ധിമുട്ടുന്ന വിവരം നാട്ടുകാർ ഉത്രാടം സുരേഷിനെയും, സന്തോഷ് തൊടിയൂരിനെയും അറിയിച്ചതനുസരിച്ച് അവർ പലരുമായും ബന്ധപ്പെട്ടെങ്കിലും നടക്കാതെ വന്ന സാഹചര്യത്തിൽ ഇവർ കരുനാഗപ്പള്ളി ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളെ ഈ ഈ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളിയിലെ ടാക്സി ഡ്രൈവേയ്‌സ്‌ യൂണിയൻ ഭാരവാഹികൾ ഈ ദൗത്യം ഏറ്റെടുത്തു. ഇന്ന് ഈ രോഗിയെ ആർസിസിയിൽ എത്തിച്ച് അഡ്മിറ്റ് ചെയ്തു. ഇതിനു വേണ്ടി മുന്നോട്ടുവന്ന ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളായ കരുനാഗപ്പള്ളി മാർക്കറ്റിലെ പൂമ്പാറ്റ ഫിഷ് സ്റ്റാൾ ഉടമ മുനീർ, രാജേഷ്, അജിത് പിന്നെ ഇതിന്റെ മുഴുവൻ ഭാരവാഹികൾക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും എല്ലാവിധ ഈശ്വര അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സന്തോഷ് .എസ് . തൊടിയൂർ , ചീഫ് റിപ്പോർട്ടർ , കൊല്ലം

 

 

प्रदेश