ജനസംഖ്യാദിനാചാരണം ഓർമിപ്പിക്കുന്നത് . സജീവ് മണക്കാട്ടുപുഴ.

ജനസംഖ്യാദിനാചാരണം ഓർമിപ്പിക്കുന്നത് . സജീവ് മണക്കാട്ടുപുഴ.


അനിയന്ത്രിതമായ ജനസംഖ്യാവർധന സൃഷ്ടിക്കുന്ന പലവിധ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക ലക്ഷ്യം വച്ചാണ് ദിനാചാരണം. ഒരു നൂറ്റാണ്ടുകൊണ്ട് ലോക ജനസംഖ്യ നാലുമടങ്ങ് വർധിച്ചു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ലോകജനസംഖ്യ 100 കോടി തികഞ്ഞത് 1804 ലാണ്.1927 ൽ അത് 200 കോടിയിലെത്തി. അടുത്ത 33 വർഷം കൊണ്ട് 300 കോടിയായി.2000 മാണ്ടിൽ 600 കോടി മറികടന്നു. എന്നുവച്ചാൽ 49 കൊല്ലം കൊണ്ടുണ്ടായ വർധന 300 കോടി.2017 ൽ 750 കോടി തികച്ചു, ഇപ്പോൾ 790 കോടിയിലേക്കെത്തുകയാണെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഏഷ്യൻ ഭൂഖന്ധമാണല്ലോ, അത് 468 കൊടിയോളം ഉൾക്കൊള്ളുന്നു, ലോകജനസംഖ്യയുടെ 60 ശതമാനം. ആഫ്രിക്ക രണ്ടാം സ്ഥാനത്തു നിൽക്കുന്നു,137 കോടിയിൽപ്പരം ജനങ്ങളുമായി, ലോകജനസംഖ്യയുടെ 17 ശതമാനം.

ഏഷ്യയും ആഫ്രിക്കയും ചേർന്ന് 77 ശതമാനം മനുഷ്യരെ ഉൾക്കൊള്ളുന്നു എന്നർത്ഥം. മൂന്നാം സ്ഥാനത്തുള്ള യൂറോപ്പിൽ 74.8 കോടി ജനങ്ങൾ, ലോകജനസംഖ്യയുടെ 9.6 ശതമാനം.59.2 കോടി ആളുകളുമായി വടക്കേ അമേരിക്ക നാലാം സ്ഥാനത്തും,43.1 കോടി ജനങ്ങളുമായി തെക്കേ അമേരിക്ക അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു. യഥാക്രമം ലോകജനസംഖ്യയുടെ 7.6, 5.5 ശതമാനം എന്നിങ്ങനെ. ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്‌ട്രേലിയ ആറാം സ്ഥാനത്താണുള്ളത്,4.3 കോടി മനുഷ്യർ മാത്രം, ലോകജനസംഖ്യയുടെ .54 ശതമാനം മാത്രം
ജനസംഖ്യയുടെ കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം ചൈനയും, ഇന്ത്യയും., ഇവരണ്ടും ചേർന്ന് 36 ശതമാനം മനുഷ്യരെ ഉൾക്കൊള്ളുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ചു ചൈനയിൽ 141 കോടി ജനങ്ങളുള്ളപ്പോൾ, ഇന്ത്യയിൽ 138 കോടി മനുഷ്യരാണുള്ളത്. നമ്മുടെ രാജ്യത്ത് കൂടുതൽ ആളുകൾ ഉള്ളത് ഉത്തർപ്രദേശിലാണല്ലോ,2011 ലെ കണക്ക് പ്രകാരം 19.96 കോടി ജനത. കേരളത്തിൽ 2011 പ്രകാരം 3.34 കോടി ആയിരുന്നു, ഈവർഷം അത് 3.6 കോടിയിലെത്തിയേക്കും. ഏറ്റവും കുറവ് സിക്കിമിൽ,7 ലക്ഷം മാത്രം.

ജനസംഖ്യാവർദ്ധനവ് വലിയ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, പട്ടിണി, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം കാരണമുണ്ടാകാവുന്ന വിവിധ പ്രശ്നങ്ങൾ, പാരിസ്ഥിതീക പ്രത്യാഘാതങ്ങൾ അങ്ങനെ നീളുന്നു ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ ദൂഷ്യഫലങ്ങൾ.1987 ജൂലൈ 11 ന് ലോകജനസംഖ്യ 500 കോടി തികഞ്ഞതിന്റെ സവിശേഷത പരിഗണിച്ചാണ് എല്ലാവർഷവും ജൂലൈ 11 ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്. UN മുന്നറിയിപ്പുകൾ പരിഗണിക്കുമ്പോൾ, സ്ഫോടനാത്മക സ്ഥിതിയിലേക്കെത്തുന്ന ജനസംഖ്യാവർദ്ധനവ് ഭൂമിയെയും പ്രകൃതിയെയും ബുദ്ധിമുട്ടിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്നുതന്നെ കരുതാം. ലോകരാജ്യങ്ങൾ വിശിഷ്യാ എഷ്യൻ രാജ്യങ്ങൾ ഈ ഗുരുതര പ്രശ്നത്തിൽ എന്ത് നിലപാടുകൾ എടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രശ്നപരിഹാരം. എന്തായാലും ഭൂമിക്ക് വല്ലാതെ ശ്വാസം മുട്ടിക്കുന്ന പ്രശ്നം തന്നെയാണിതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല എന്നതാണ് സത്യം………

അറിവിലേക്കായി സമർപ്പിക്കുന്നു,
സജീവ് മണക്കാട്ടുപുഴ,
11.07.2021.
ph.7306489432.
msajeev224@gmail.com

अन्तरराष्ट्रीय