സൂക്ഷിക്കണം… ഡെൽറ്റാ പ്ലസ് വകഭേദത്തെ ( സജീവ് മണക്കാട്ടുപുഴ . എ .എസ് .ഐ . ഡിസ്‌ട്രിക്‌ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ & മെമ്പർ ഡിസ്‌ട്രിക്‌ട് പോലീസ് മീഡിയ സെൽ പത്തനംതിട്ട )

ഭാവിയിൽ കോവിഡ് 19 വാക്സിനുകളെ മറികടക്കാനും, പ്രതിരോധശേഷിയെ അതിജയിക്കാനും സാധിച്ചേക്കാവുന്ന വകഭേദമാണ് ഡെൽറ്റാ പ്ലസ് എന്ന് പ്രമുഖ വൈറോളജിസ്റ് prof. ഷാഹിദ് ജമീൽ അഭിപ്രായപ്പെടുന്നു. ഡെൽറ്റാ വകഭേദമായ B. 1.617.2 കോവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് പടർന്നുപിടിച്ചത്. മാതൃ വകഭേദത്തിന് ഏറ്റവും ഒടുവിൽ സംഭവിച്ച mutation ആണ് ഡെൽറ്റാ പ്ലസ് അഥവാ A Y.01. യഥാർത്ഥ ഡെൽറ്റാ വകഭേദത്തിന്റെ എല്ലാ സാവിശേഷതകളും ഇതിനുണ്ട്, മാത്രമല്ല സൗത്ത് ആഫ്രിക്കയിൽ കാണപ്പെടുന്ന ബീറ്റാ variant ആയ K 417N ന്റെയും പ്രത്യേകതകളും സ്വന്തം.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഡെൽറ്റാ പ്ലസ് കൂടുതൽ വേഗത്തിലും എളുപ്പത്തിലും പകരുമോ എന്ന് തീർത്തു പറയാറായിട്ടില്ല എന്നാണ്. ഇതുസംബന്ധിച്ച പഠനം തുടരുകയാണ്.
പ്രതീക്ഷിക്കുന്ന മൂന്നാം തരംഗവുമായി ഡെൽറ്റാ പ്ലസ് നെ ചേർത്തുപറയാറായിട്ടില്ലെന്നും ജമീൽ അഭിപ്രായപ്പെടുന്നു.2020 ഡിസംബറിൽ വളരെ കുറച്ച് ഡെൽറ്റ വകഭേദമേ നിലവിലുണ്ടായിരുന്നുള്ളൂ, രണ്ടാം തരംഗത്തിൽ നിർണായക പങ്കാണ് പക്ഷെ ഇത് വഹിച്ചത്. അതുകൊണ്ട്, നാം കരുതലോടെ നീങ്ങണമെന്നും അദ്ദേഹം പറയുന്നു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ കർക്കശമായി നാം പാലിച്ച് ജീവിച്ചാൽ മൂന്നാം തരംഗവും നമുക്ക് അതിജീവിക്കാൻ സാധിക്കും. അല്ലാത്തപക്ഷം, മൂന്നാം തരംഗം വേഗത്തിലെത്തുകയും വലിയ നാശം സംഭവിപ്പിക്കുകയും ചെയ്തേക്കാം. അമേരിക്കൻ ശാസ്ത്രജ്ഞൻ എറിക് ഫീഗൽഡിങ് എഴുതുന്നത് ഇങ്ങനെ…. “ആസ്ട്രാ സെനക വാക്സിൻ ഡെൽറ്റ വകഭേദത്തിനെതിരെ 60% മാത്രം ഫലമേ നൽകൂ, അതേസമയം ഫൈസർ വാക്സിൻ 88% ശേഷി പുലർത്തുന്നു. ഈരണ്ടു വാക്സിന്റെയും ആദ്യഡോസിന്റെ ശരാശരി വിജയസാധ്യത 33 % മാത്രവും ”
ഡെൽറ്റാ പ്ലസ് ബാധകാരണം മഹാരാഷ്ട്രയിൽ ഒരാൾ മരണപ്പെട്ടു. മധ്യപ്രദേശിൽ ഡെൽറ്റാ പ്ലസ് വൈറസ് ബാധിച്ചു രണ്ടുപേർ മരിച്ചു. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചയാളാണ് ഒരാൾ. മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച 21 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.കേരളത്തിൽ 3 കേസുകൾ, ഇതുവരെ ഇന്ത്യയിൽ 8 സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഒരാൾ മരിച്ചു. കോവിഡ് 19 ൽ ഏറ്റവും അപകടകാരിയാണ് ഡെൽറ്റ പ്ലസ്.ഇന്ത്യക്ക് പുറമെ, ബ്രിട്ടൻ, യൂ എസ് തുടങ്ങി 85 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം കാണപ്പെടുന്നു. ആൽഫ വകഭേദത്തേക്കാൾ 60 % ൽ കൂടുതൽ പകർച്ചശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന പറയുന്നു. വ്യത്യസ്തമായ ലക്ഷണങ്ങളാണ്. ഡെൽറ്റ വകഭേദത്തെ WHO ‘variant of concern ‘ എന്ന് വേർതിരിച്ചാണ് കാണുന്നത്. ആൽഫ, ബീറ്റാ എന്നിവയെ അപേക്ഷിച്ച് ഡെൽറ്റ വകഭേദം വേഗത്തിലും എളുപ്പത്തിലും പടരും, കൂടുതൽ ഗുരുതരവുമാണ്.ആൽഫ variant ഇതുവരെ 170 രാജ്യങ്ങളിൽ ഉള്ളപ്പോൾ, ബീറ്റാ 119 രാജ്യങ്ങളിൽ ബാധിച്ചു.ഗാമ വകഭേദം 71 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.
രാജ്യത്തൊട്ടാകെ ഇതിനകം 45000 സാമ്പിളുകൾ പരിശോധിച്ചതിൽ 48 എണ്ണത്തിലാണ് ഡെൽറ്റാ പ്ലസ് variant കണ്ടെത്തിയത്. കേരളം, മഹാരാഷ്ട, ആന്ധ്രാ, ഡൽഹി, ഹരിയാന, ബംഗാൾ, പഞ്ചാബ്, തെലങ്കാനാ എന്നിവടങ്ങളിൽ ശക്തം.വാക്സിനുകളെ എത്രത്തോളം പ്രതിരോധിക്കും ഈ വകഭേദമെന്നുള്ള പഠനം തുടരുകയാണ്.ഡെൽറ്റ variant വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയവയാണ്. ഇത് ബാധിക്കുന്നവരിൽ ശ്വാസതടസ്സം കൂടുതലാവും, ഓക്സിജൻ കൂടുതൽ ആവശ്യവുമായിവരുമെന്നും വൈറോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

സജീവ് മണക്കാട്ടുപുഴ,
26.06.2021.
ph.7306489432

प्रदेश