കേരളം : ക്രിമിനൽ പോലീസുകാരുടെ അഴിഞ്ഞാട്ടം . ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ബ്രീത് അനലൈസർ വെച്ചെങ്കിലും ആൾക്കഹോളിക്‌ ടെസ്റ്റിന് വിധേയമാക്കണം . എൻ .എച് .ആർ .എഫ് .

ക്രിമിനൽ പോലീസുകാരുടെ അഴിഞ്ഞാട്ടം . ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ബ്രീത് അനലൈസർ വെച്ചെങ്കിലും ആൾക്കഹോളിക്‌ ടെസ്റ്റിന് വിധേയമാക്കണം . എൻ .എച് .ആർ .എഫ് .

മലപ്പുറം  :  24/5/2021 തിങ്കൾ 10:30 മണിക്ക് വാണിയമ്പലത്ത് വണ്ടൂർ സ്റ്റേഷൻ പരിധിയിൽ പോലീസ് വാഹന പരിശോധനക്കിടെ പോലീസുകാരും ബൈക്ക് യാത്രികനായ ഒരു യുവാവും തമ്മിലുണ്ടായ സ്നേഹപ്രകടനം . തലേന്ന് രാത്രി കുടിച്ച കള്ളിന്റെ കെട്ടിറങ്ങാത്തതു കൊണ്ടോ , അതല്ലെങ്കിൽ ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചിട്ടുള്ളത് കൊണ്ടോ ഒക്കെ ആകാം ഇത്തരം സ്നേഹ പ്രകടനങ്ങൾ ‘ അതും എല്ലാ കോവിഡ് പ്രോട്ടോകോളുകളും ( സാമൂഹിക അകലം ) പാലിച്ചുകൊണ്ട് . ഇത്രത്തോളം സ്നേഹിക്കാൻ ഞാൻ ചെയ്ത തെറ്റെന്താണെന്ന് ഇദ്ദേഹം ചോദിക്കുന്നു. മാത്രമല്ല തൻ്റെ കയ്യിൽ എല്ലാ രേഖകളും , സത്യപ്രസ്താവനയും ഉണ്ടെന്നു പറയുന്നുമുണ്ട് . അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ 5 പോലീസുകാർ ചേർന്ന് യുവാവിനെ വളരെ ആദരപൂർവം പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇത് .ഇത്തരം സ്നേഹ പ്രകടനങ്ങൾ അടുത്തിടെ ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട് . സ്നേഹ പ്രകടനങ്ങൾ നടത്തുന്ന മറ്റ് പല ക്രിമിനൽ സ്വഭാവമുള്ള ധാരാളം പോലീസ് ഉദ്യോഗസ്ഥരും കേരളാ പോലീസിൽ ഉണ്ട് . അവരെയും അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില്ല . എല്ലാവർക്കും സർക്കാർ സമ്മാനം നല്കുമായിരിക്കും . അത് കിട്ടിയില്ലെങ്കിൽ പോലും സർവീസിൽ നിന്നും വിരമിക്കുമ്പോൾ ജനങ്ങൾ തന്നെ വളരെ വലിയ രീതിയിലുള്ള സ്വീകരണം തരുമെന്ന് പ്രതീക്ഷിക്കാം .

 

 

प्रदेश